Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:46 AM IST Updated On
date_range 21 Aug 2022 12:46 AM ISTടർഫ് കോർട്ട് തുറക്കുന്നില്ല; നഗരസഭ മുറ്റത്ത് ഡി.വൈ.എഫ്.ഐയുടെ പ്രതീകാത്മക ഫുട്ബാൾ മാച്ച്
text_fieldsbookmark_border
അങ്കമാലി: നഗരസഭ നിർമിച്ച ടർഫ് കോർട്ട് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭ മുറ്റത്ത് പ്രതീകാത്മക കാൽപന്ത് കളി നടത്തി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് കിക്കോഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി സചിൻ ഐ. കുര്യാക്കോസ്, എബിൻ ചെറിയാൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, കൗൺസിലർ ടി.വൈ. ഏല്യാസ്, രാഹുൽ രാമചന്ദ്രൻ, മാനുവൽ കുര്യാക്കോസ്, ശ്രീലക്ഷ്മി ദിലീപ് എന്നിവർ നേതൃത്വം നൽകി. EA ANKA 2 TARAF ഉദ്ഘാടനം കഴിഞ്ഞിട്ടും ടർഫ് കോർട്ട് തുറക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭ മുറ്റത്ത് സംഘടിപ്പിച്ച പ്രതീകാത്മക കാൽപന്ത് കളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
