Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:42 AM IST Updated On
date_range 21 Aug 2022 12:42 AM ISTകരിനിയമങ്ങൾ മനുഷ്യാവകാശം ധ്വംസിക്കുന്നു -പ്രഫ. കെ. അരവിന്ദാക്ഷൻ
text_fieldsbookmark_border
കൊച്ചി: അന്യായമായി യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട തടവുകാരുടെ മോചനം വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കരിനിയമങ്ങൾ റദ്ദുചെയ്യണമെന്നും പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ പ്രഫ. കെ. അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ ഭാഗമായി ചീഫ് ജസ്റ്റിസ് നയക്കുന്ന ഒപ്പുശേഖരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത്, ട്രഷറർ സദീഖ്, വൈസ് പ്രസിഡന്‍റുമാരായ ഷംസുദ്ദീൻ എടയാർ, അസൂറ, ആബിദ വൈപ്പിൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ജാസ്മിൻ സിയാദ്, ഷാജഹാൻ, മുനീറ എന്നിവർ സംസാരിച്ചു. എറണാകുളം മണ്ഡലം പ്രസിഡന്‍റ് നാദിർഷ സ്വാഗതവും സെക്രട്ടറി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. ER KALA 4 WELFAl RPARTY വെൽഫെയർ പാർട്ടി ഒപ്പുശേഖരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം പ്രഫ. കെ. അരവിന്ദാക്ഷൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
