Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:42 AM IST Updated On
date_range 21 Aug 2022 12:42 AM ISTകുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്ക് അനിവാര്യം -കർദിനാൾ ആലഞ്ചേരി
text_fieldsbookmark_border
കൊച്ചി: കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മക്കും പുരോഗതിക്കും രാജ്യത്തിന്റെ ക്ഷേമത്തിനും വഴിയൊരുക്കും. കെ.സി.ബി.സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി -2022ന്‍റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി ഫാമിലി കമീഷൻ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ലോഗോ സ്വീകരിച്ചു. ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജോൺസൻ സി.എബ്രഹാം, ജയിംസ് ആഴ്ചങ്ങാടൻ, സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ജസ്‌ലിൻ ജോയി എന്നിവർ സംസാരിച്ചു. സെപ്റ്റംബർ നാലിന് പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിലാണ് ജീവസമൃദ്ധി സമ്മേളനം. ekg kcbc കെ.സി.ബി.സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി സംഗമത്തിന്റെ ലോഗോ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന് നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story