Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാസ്റ്റികിനെതിരെ...

പ്ലാസ്റ്റികിനെതിരെ 'വടി'യെടുത്ത്​ തദ്ദേശ സ്ഥാപനങ്ങള്‍

text_fields
bookmark_border
നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ജൂലൈ ഒന്നു മുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ പരിശോധനയില്‍ വീണ്ടും പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിമാര്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍ശന നിർദേശം നല്‍കി. നിയമലംഘനം നടത്തുന്നവര്‍ക്ക് തുടക്കത്തില്‍ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും തുടര്‍ന്നുള്ള ലംഘനത്തിന് 50,000 രൂപയും പിഴ ഒടുക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹരിതകര്‍മ സേന അംഗങ്ങളുമായി സഹകരിക്കുകയും നിശ്ചിത തുക ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു. ജലമലിനീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ജല സ്രോതസ്സുകളിലും അവയുടെ സമീപത്തെ റിസോര്‍ട്ടുകള്‍, റസ്‌റ്റാറന്റുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story