Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:33 AM IST Updated On
date_range 21 Aug 2022 12:33 AM ISTരാജീവ് ഗാന്ധി അനുസ്മരണം
text_fieldsbookmark_border
പെരുമ്പാവൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പെരുമ്പാവൂര്‍, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി. ധനപാലന്‍, ടി.എം. സക്കീര്‍ ഹുസൈന്‍, മനോജ് മൂത്തേടന്‍, ബേസില്‍ പോള്‍, വി.എം. ഹംസ, ഷീബ രാമചന്ദ്രന്‍, പി.കെ. മുഹമ്മദ്കുഞ്ഞ്, എന്‍.എ. റഹീം, പി.പി. അവറാച്ചന്‍, കെ.എം. ഖാലിദ്, ജോയി പൂണേലി, ഷെയ്ക്ക് ഹബീബ്, കെ.എന്‍. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.എം. ഷാജഹാന്‍, കെ.വൈ. യാക്കോബ്, ജിന്‍സ് ജോര്‍ജ്, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എം. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.എം. സലിം, ബ്ലോക്ക് സെക്രട്ടറിമാരായ പി.കെ. ജമാല്‍, പ്രീത സുകു, ഗ്രാമപഞ്ചാത്ത് മെംബര്‍ സുബൈദ പരീത്, മണ്ഡലം ഭാരവാഹികളായ എം.എം. ഷൗക്കത്ത് അലി, ജോര്‍ജ് ആന്റണി, എല്‍ദോസ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Benny Behanan MP മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാചരണ ഭാഗമായി കോണ്‍ഗ്രസ് പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
