Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎന്യൂമറേറ്റർമാരുടെ...

എന്യൂമറേറ്റർമാരുടെ താൽക്കാലിക ഒഴിവ്​

text_fields
bookmark_border
മൂവാറ്റുപുഴ: രാജ്യവ്യാപകമായി അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഇക്കണോമിക്സ് ആൻഡ്​ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് എന്യൂമറേറ്റർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന്​ ഹയർ സെക്കൻഡറി യോഗ്യതയും സ്മാർട്ട് ഫോണും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒന്നാംഘട്ട വിവരശേഖരണത്തിന് ഓരോ വീട്ടിലെയും താമസക്കാരായവരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ എന്നീ പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ നഗരസഭയിലെയും അഭിമുഖം 25ന് രാവിലെ 10നും വാളകം, മാറാടി, പായിപ്ര, ആവോലി പഞ്ചായത്തുകളിലുള്ളവർക്ക് 25ന് ഉച്ചക്ക്​ രണ്ടിനും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഇലഞ്ഞി, രാമമംഗലം, മണീട് പഞ്ചായത്തിലുള്ളവർക്കും പിറവം നഗരസഭയിലുള്ളവർക്കും 26ന് രാവിലെ 10നും പാമ്പാക്കുട, തിരുമാറാടി, പാലക്കുഴ പഞ്ചായത്തിലുള്ളവർക്കും കൂത്താട്ടുകുളം നഗരസഭയിലുള്ളവർക്കും അന്നേ ദിവസം ഉച്ചക്ക്​ രണ്ടിനുമാണ് അഭിമുഖം. താൽപര്യമുള്ളവർ മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9400085088, 9633430888.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story