Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിമുക്ത കോതമംഗലം...

ലഹരിമുക്ത കോതമംഗലം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ലഹരിമുക്ത കോതമംഗലം പദ്ധതിക്ക് തുടക്കം
cancel
കോതമംഗലം: ലീഗൽ സർവിസസ് കമ്മിറ്റിയും കോതമംഗലം മെന്‍റർ അക്കാദമിയും നടപ്പാക്കുന്ന ലഹരിമുക്ത കോതമംഗലം പദ്ധതിക്ക്‌ തുടക്കമായി. കോതമംഗലം മജിസ്ട്രേറ്റ് എം. ഷാബീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ ഫയർ ഓഫിസർ അനിൽകുമാർ, മികച്ച അന്വേഷണ ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ട സി.ഐ വി.എസ്. ബിബിൻ, എസ്.ഐ മാഹിൻ സലീം, മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എ.എസ്.ഐമാരായ കെ.എം. സലീം, പി.എം. മുഹമ്മദ് എന്നിവരെ അനുമോദിച്ചു. സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. ജോഷി അറക്കൽ, കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എം. ഇബ്രാഹിം കുട്ടി, ഷിബു പള്ളത്ത്, ആശ ലില്ലി തോമസ് തുടങ്ങിയവർ സംസാരിച്ചു. ബിബിൻ ജോർജ് ബോധവത്​കരണ ക്ലാസ് നയിച്ചു. EM KMGM 1 Lahari ലഹരിമുക്ത കോതമംഗലം പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം മജിസ്ട്രേറ്റ് എം. ഷാബീർ ഇബ്രാഹിം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story