Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപേരിനുമാത്രം...

പേരിനുമാത്രം ജനാധിപത്യമുള്ള രാജ്യമായി ഇന്ത്യ മാറി -തുഷാര്‍ ഗാന്ധി

text_fields
bookmark_border
കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയും പ്രണത ബുക്സും ചേര്‍ന്ന് പബ്ലിക് ലൈബ്രറി അങ്കണത്തില്‍ ദാക്ഷായണി വേലായുധന്‍ സ്മാരക പ്രഭാക്ഷണം സംഘടിപ്പിച്ചു. 'ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സ്വതന്ത്ര ഇന്ത്യയില്‍ എന്ന വിഷയത്തില്‍ തുഷാര്‍ ഗാന്ധി പ്രഭാഷണം നടത്തി. വിവേചനത്തിനെതിരെ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുനിന്ന് പ്രവർത്തിച്ച ദാക്ഷായണി വേലായുധനെ അവകാശപ്പെടാൻ ധാർമിക അർഹതയില്ലാത്ത സമൂഹമാണ് ഇന്നത്തെ ഇന്ത്യ. ജാതിവിവേചനത്തിൽ മുഴുകുന്ന ഇന്ത്യ കൂടുതൽ മനസ്സ് വളർന്ന സമൂഹമായി വളരേണ്ടിയിരിക്കുന്നുവെന്നും​ തുഷാര്‍ ഗാന്ധി പറഞ്ഞു. പേരിനുമാത്രം ജനാധിപത്യമുള്ള രാജ്യമായി ഇന്ത്യമാറി. ജാതിവിവേചനത്തിനെതിരെയുള്ള സമൂഹത്തി‍ൻെറ നിശ്ശബ്ദത ആ വിവേചനത്തെക്കാൾ കുറ്റകരമാണെന്നും പറഞ്ഞു. ലൈബ്രറി പ്രസിഡന്‍റ്​ അശോക് എം. ചെറിയാന്‍ അധ്യക്ഷതവഹിച്ചു. ദാക്ഷായണി വേലായുധ‍ൻെറ മകള്‍ മീര വേലായുധന്‍ അമ്മയെ അനുസ്മരിച്ചു. ലൈബ്രറി സെക്രട്ടറി കെ.പി. അജിത്കുമാര്‍ സ്വാഗതവും ഷാജി ജോര്‍ജ് പ്രണത നന്ദിയും പറഞ്ഞു. ec ash1 എറണാകുളം പബ്ലിക് ലൈബ്രറിയും പ്രണത ബുക്സും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ തുഷാര്‍ ഗാന്ധി പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story