Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:20 AM IST Updated On
date_range 20 Aug 2022 1:20 AM ISTപ്രതിഭ സംഗമവും അവാർഡ് വിതരണവും
text_fieldsbookmark_border
ആലുവ: അശോകപുരം പി.കെ. വേലായുധൻ സ്മാരക വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് കെ.എ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. കനക പോളി പാക് ലിമിറ്റഡ് എം.ഡി കെ.പി. അനിൽകുമാർ മുഖ്യാതിഥിയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യൻ, കീഴ്മാട് പഞ്ചായത്ത് അംഗം ഹിത ജയകുമാർ, ഡൈലൂസ് ബൈബിൾ കോളജ് പ്രിൻസിപ്പൽ സി.പി. ബിനു, ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, വിദ്യാവിനോദിനി വൈസ് പ്രസിഡന്‍റ് എൻ.എസ്. അജയൻ, ജോയന്‍റ് സെക്രട്ടറി എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു. പി.എ. സുധീർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ക്യാപ്‌ഷൻ ea yas4 vidyavinodini അശോകപുരം പി.കെ. വേലായുധൻ സ്മാരക വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
