Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിനിൽ വീണ്ടും...

വൈപ്പിനിൽ വീണ്ടും ചെണ്ടുമല്ലി വസന്തം

text_fields
bookmark_border
വൈപ്പിനിൽ വീണ്ടും ചെണ്ടുമല്ലി വസന്തം
cancel
വൈപ്പിൻ: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാറി‍ൻെറ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി 12,200 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് വിളവെടുപ്പ് പൂർത്തിയാക്കും. 5500 ചെണ്ടുമല്ലി തൈകൾ പദ്ധതിയുടെ ഭാഗമായി എടവനക്കാട് കൃഷിഭവൻ കർഷകർക്ക് നൽകിയിരുന്നു. 30 കർഷകരാണ് അര ഏക്കറോളം ഭൂമിയിൽ കൃഷി ചെയ്യുന്നത്. ഞാറക്കൽ പഞ്ചായത്തിൽ 3500 തൈകളും പള്ളിപ്പുറം പഞ്ചായത്തിൽ 2200 തൈകളും കുഴുപ്പിള്ളി പഞ്ചായത്തിൽ 1000 തൈകളുമാണ് കൃഷി ചെയ്തത്. പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകളും വളവും നൽകുന്നത്. Chendumalli1 പള്ളിപ്പുറം പഞ്ചായത്തിലെ ദേവാനന്ദ് എന്ന കുട്ടികർഷക‍ൻെറ ചെണ്ടുമല്ലി കൃഷി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story