Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിൽവർ ലൈൻ: സാമൂഹികാഘാത...

സിൽവർ ലൈൻ: സാമൂഹികാഘാത പഠന സർവേ നിർത്തിയെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ സാമൂഹികാഘാത പഠന സർവേ നിർത്തിയെന്ന്​ സർക്കാർ ഹൈകോടതിയിൽ. പുതിയ വിജ്ഞാപനമുണ്ടാകുന്നതുവരെ സർവേ സംബന്ധിച്ച തുടർനടപടി ഉണ്ടാകില്ല. സിൽവർലൈൻ പദ്ധതിക്കായി സർവേ നടത്തുന്നതും കെ-റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതും ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളിലാണ്​ സർക്കാറിന്‍റെ വിശദീകരണം. സർവേ നടത്താനുള്ള വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്​. പദ്ധതിയുടെ ഡി.പി.ആറിനോ സാമൂഹികാഘാത പഠനത്തിനോ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന്​ കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹരജികൾ ആഗസ്റ്റ് 28ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story