Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:11 AM IST Updated On
date_range 20 Aug 2022 1:11 AM ISTലോക ഫോട്ടോഗ്രഫി ദിനാചരണം
text_fieldsbookmark_border
മട്ടാഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രഫി ദിനാചരണവും സ്ഥാപക ജനറൽ സെക്രട്ടറി ശാരംഗപാണി അനുസ്മരണവും നടത്തി. മേഖല പ്രസിഡന്‍റ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ ജയപ്രകാശ് കോമത്ത്, ഗോപാലകൃഷ്ണപണിക്കർ, പി.പി. ജോസഫ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം അപ്പുകുട്ടൻ, ജില്ല പി.ആർ.ഒ മിഥുൻ ജോർജ്, ജില്ല കമ്മിറ്റി അംഗങ്ങളായ ജുബെർട്ട് ആന്‍റണി, ലാലൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജേക്കബ് ജയ്സൺ സ്വാഗതവും ജോയന്‍റ് സെക്രട്ടറി അവിനാഷ് നന്ദിയും രേഖപ്പെടുത്തി. ലോക ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ഛായാചിത്ര നിഴൽ വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ ജോൺസൺ ജോസഫ് ഒന്നാംസ്ഥാനവും സുബൈർ രണ്ടാംസ്ഥാനവും സിബിൻ ബാഹുലേയൻ, ലിതിൻ എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story