Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേരാനെല്ലൂര്‍...

ചേരാനെല്ലൂര്‍ കുടിവെള്ള വിതരണ സംവിധാനം പൂര്‍ത്തിയായി

text_fields
bookmark_border
കൊച്ചി: ചേരാനെല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക്​ പരിഹാരം കാണാൻ ഒരുക്കുന്ന ജല വിതരണ സംവിധാനത്തി‍ൻെറ നിര്‍മാണം പൂര്‍ത്തിയായി. പഞ്ചായത്തി‍ൻെറയും കൊച്ചി നഗരസഭയുടെയും അതിര്‍ത്തിയില്‍ ടാങ്കി‍ൻെറ നിര്‍മാണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. വാട്ടര്‍ ടാങ്കിലേക്ക്​ കൂടുതല്‍ ജലമെത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തീകരിച്ചു. നിലവില്‍ ടാങ്കിന്റെ ബലപരിശോധന നടക്കുകയാണ്. 7.75 കോടി രൂപയാണ്​ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ആലുവ-തമ്മനം 1200 എം.എം പൈപ്പില്‍നിന്നായിരിക്കും വാട്ടര്‍ ടാങ്കിലേക്ക്​ വെള്ളമെത്തിക്കുന്നത്. എറണാകുളം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ജലദൗര്‍ലഭ്യത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ പദ്ധതി വഴി സാധ്യമാകുമെന്നാണു അധികൃതർ കരുതുന്നത്​. EC WATER TANK ചേരാനെല്ലൂർ ജലവിതരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച വാട്ടർ ടാങ്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story