Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:07 AM IST Updated On
date_range 20 Aug 2022 1:07 AM ISTകെ.എം.എ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്തു
text_fieldsbookmark_border
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻെറ (കെ.എം.എ) പനമ്പള്ളിനഗറിലെ നവീകരിച്ച ആസ്ഥാനമന്ദിരം ഓൾ ഇന്ത്യ മാനേജ്‌മെന്‍റ് അസോ. പ്രസിഡന്‍റ് സി.കെ. രംഗനാഥൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കെ.എം.എ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിൻെറ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് രണ്ടാംനിലയിലെ ഹാൾ ഉദ്‌ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ജിയോജിത് സ്ഥാപകൻ സി.ജെ. ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ് ചീഫ് ഓപറേറ്റിങ് ഓഫിസർ മധു അലക്സിയസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. കെ.എം.എ പ്രസിഡന്റ് എൽ. നിർമല അധ്യക്ഷതവഹിച്ചു. ആർ. മാധവ് ചന്ദ്രൻ, അൾജിയേഴ്സ് ഖാലിദ്, എസ്.ആർ. നായർ, വിവേക് കൃഷ്ണഗോവിന്ദ്, ബിബു പുന്നൂരാൻ, സജി വി.മാത്യു, ജീമോൻ കോര എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ : ec kma നവീകരിച്ച കെ.എം.എ ആസ്ഥാന മന്ദിരത്തിലെ ശിലാഫലകം മന്ത്രി പി. രാജീവ് അനാച്ഛാദനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story