Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:07 AM IST Updated On
date_range 20 Aug 2022 1:07 AM ISTനിയന്ത്രണം വിട്ട കാറിടിച്ച് വ്യാപാരി മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകളും ചെറുമകനും ആശുപത്രിയിൽ. ശ്രീമൂലനഗരം തൊഴുത്ത് വീട്ടില്‍ പരേതനായ കൊച്ചുപിള്ളയുടെ മകന്‍ ബഷീറാണ് (58) മരിച്ചത്. ശ്രീമൂലനഗരത്ത് കൂള്‍ബാര്‍ നടത്തുകയായിരുന്നു. മുടിക്കല്‍ വഞ്ചിനാട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15നായിരുന്നു അപകടം. മകള്‍ അനീഷയും ഇവരുടെ മകൻ മൂന്ന് വയസ്സുള്ള മുഹമ്മദ് ആദമും ഒരുമിച്ച് സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് പോകുമ്പോഴാണ് കാർ ഇടിച്ചത്. അനീഷയും മുഹമ്മദ് ആദമും ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ബഷീറിന്‍റെ ഭാര്യ: സക്കീന. മറ്റുമക്കള്‍: ഷെമീര്‍, അല്‍ത്താഫ്. മരുമകന്‍: വിപിന്‍. ഖബറടക്കം ശനിയാഴ്ച 12ന് ചൊവ്വര ചുള്ളിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ----- ekd Basheer 58 pbvr 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
