Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:05 AM IST Updated On
date_range 20 Aug 2022 1:05 AM ISTഏകത പ്രവാസി സംഗീത പുരസ്‌കാരം പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണന്
text_fieldsbookmark_border
കൊച്ചി: ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഒക്ടോബർ നാലിന് ഷാർജയിൽ നടക്കുന്ന സംഗീത മഹോത്സവത്തിൽ കൈമാറും. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിന്റെ മാതൃകയിൽ രാജ്യത്തിന് വെളിയിൽ നടക്കുന്ന ഏക സംഗീത മഹോത്സവമാണിത്. സെപ്റ്റംബർ 26ന് ആരംഭിച്ച് ഒക്ടോബർ നാലിന് സമാപിക്കും. വാർത്തസമ്മേളനത്തിൽ ഏകത പ്രസിഡന്റ് യു.വി. ശശി മേനോൻ, നെടുമങ്ങാട് ശിവാനന്ദൻ, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story