Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:45 AM IST Updated On
date_range 20 Aug 2022 12:45 AM ISTജന്മാഷ്ടമി പുരസ്കാരം നൽകി
text_fieldsbookmark_border
കൂത്താട്ടുകുളം: കോഴിപ്പിള്ളി മാനവ ട്രസ്റ്റ് ജന്മാഷ്ടമി പുരസ്കാര വിതരണം കാരമല പുതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു. പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉഷാകുമാരി ആരോഗ്യകീർത്തി പുരസ്കാരവും റിട്ട. പ്രഥമാധ്യാപകൻ എൻ.സി. വിജയകുമാർ അധ്യാപകകീർത്തി പുരസ്കാരവും ദൃശ്യ ടി.വി റിപ്പോർട്ടർ മനു അടിമാലി മാധ്യമകീർത്തി പുരസ്കാരവും ഏറ്റുവാങ്ങി. ചലച്ചിത്ര താരം ഗായത്രി അരുൺ പുരസ്കാരം നൽകി. ആഘോഷ പ്രമുഖ് എസ്. ദീപക്, മാനവ സേവ ട്രസ്റ്റ് സെക്രട്ടറി പി.എം. മനോജ്, കാരമല പൂതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍റ് അരുൺ കുമാർ, പി.എൻ. മുരളീധര ശർമ, അജീഷ് തങ്കപ്പൻ, ശ്രീജിത് ചന്ദ്രൻ, രാഹുൽ രാധാകൃഷ്ണൻ, അരുൺ പി. മോഹൻ, എൻ.കെ. അഭിലാഷ്, അരുൺ ശശിധരൻ, പി.എം. വിനോജ്, വിഷ്ണു സന്തോഷ്, പി.കെ. രാജീവ്, സി.എസ്. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മഹാശോഭായാത്ര നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
