Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആനുകൂല്യങ്ങൾ...

ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സമരം ശക്തമാക്കും -എച്ച്.എം.എസ്

text_fields
bookmark_border
കൊച്ചി: നിർമാണ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയുള്ള സമരം ശക്തമാക്കാൻ എച്ച്.എം.എസ് നിർമാണ തൊഴിലാളി സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിന്​ മുന്നിൽ നടത്തിയ സമരത്തി‍ൻെറ രണ്ടാംഘട്ടമായി ജില്ല ക്ഷേമനിധി ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തും. 60 വയസ്സ്​ പൂർത്തിയാകുന്നതുവരെ തൊഴിൽ വിഹിതം അടച്ചിട്ടുള്ള പെൻഷൻകാർക്ക് ഏഴ്​ മാസമായി പെൻഷൻ നൽകിയിട്ടില്ല. മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായവും, ചികിത്സ സഹായവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒരുവർഷമായി വിതരണം ചെയ്തിട്ടില്ല. തൊഴിലാളികൾ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്‍റ്​ ടോം തോമസ്​ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേന്ദ്ര വർക്കിങ്​ കമ്മിറ്റി അംഗം സി.പി. ജോൺ, ടോമി മാത്യു, ജോസഫ് ജൂഡ്, കൃഷ്ണൻ കോട്ടുമല, ജേക്കബ് ഉമ്മൻ, ആനി സ്വീറ്റി , പി.ഡി. ലോനപ്പൻ, കെ.കെ. ചന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട്, കെ.കെ. ഇല്യാസ്, വി.ടി. തോമസ്, ജുനൈദ് കൈപ്പാനി, പി.എം. റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story