Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
മട്ടാഞ്ചേരി: എം.ഡി.എം.എയുമായി യുവാവ് മട്ടാഞ്ചേരി പൊലീസി‍ൻെറ പിടിയിലായി. പള്ളുരുത്തി കേമ്പിരി റോഡിൽ ചെറിയാർക്കൽ വീട്ടിൽ സി.എൻ. മുഫീസിനെയാണ്​ (28) അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്, ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചക്കരയിടുക്ക് റോഡിലെ ബാങ്ക്മൂല ഭാഗത്തുനിന്ന് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. പശ്ചിമ കൊച്ചിയിലെ വിദ്യാർഥികളെയും യുവാക്കളെയും വിനോദസഞ്ചാരികളെയും കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എസ്.ഐമാരായ കെ.ആർ. രൂപേഷ്, മധുസൂദനൻ, അലക്സ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, റെജിമോൻ, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചിത്രം: പ്രതി മുഫീസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story