Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രി പരിസരത്ത്...

ആശുപത്രി പരിസരത്ത് രണ്ടുപേർക്ക് നായുടെ കടിയേറ്റു

text_fields
bookmark_border
മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി പരിസരത്ത് രണ്ടുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ആശുപത്രിക്ക് മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നയാളെ കടിച്ച ശേഷം വളപ്പിലേക്ക് കയറിയ നായ്​ ശുചീകരണ ജോലികൾ ചെയ്തിരുന്ന ജീവനക്കാരിയെയും കടിച്ചു. ആശുപത്രി പരിസരത്ത് മാസങ്ങളായി തെരുവുനായ്​ ശല്യം രൂക്ഷമാണ്. രോഗികൾ കിടക്കുന്ന വാർഡുകളിൽ വരെ നായ്​ക്കൾ കയറാറുണ്ടെന്നാണ് ചികിത്സയിൽ കഴിയുന്നവർ പറയുന്നത്. ഒഴിഞ്ഞ പറമ്പിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് അടിയിലും കിടക്കുന്ന നായ്ക്കൾ പെട്ടെന്നാണ് ആക്രമിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വിട്ടതായി കൗൺസിലർ ബാസ്റ്റ്യൻ ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story