Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:40 AM IST Updated On
date_range 20 Aug 2022 12:40 AM ISTവാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: എം.സി റോഡിൽ പെരുന്ന പെട്രോൾ പമ്പിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചു. പെരുന്ന കളത്തിൽ സ്റ്റോഴ്സ് ഉടമ കെ.വി. ജോയിയാണ് (63) മരിച്ചത്. 12ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ധന്യ-രമ്യ തിയറ്ററിന് പിൻവശത്തെ വഴിയിൽനിന്ന് എം.സി റോഡിലെ പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ ജോയിയുടെ സ്കൂട്ടറിലേക്ക് അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫാത്തിമാപുരം ഒളശ്ശയിൽ ജൂലി. മകൾ: ഏഞ്ചല (പത്താംക്ലാസ് വിദ്യാർഥിനി, കിളിമല എസ്.എച്ച് പബ്ലിക് സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
