Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലാറ്റിലെ കൊലക്ക്​...

ഫ്ലാറ്റിലെ കൊലക്ക്​ പിന്നിൽ ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം

text_fields
bookmark_border
കൊച്ചി: കാക്കനാട് ഫ്ലാറ്റ്​ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമെന്ന്​ പൊലീസ്​. ഫ്ലാറ്റില്‍ ലഹരി വിൽപനയും ഉപയോഗവും നടന്നിരുന്നതായി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കൊലപാതകത്തിനുശേഷം തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായും വ്യക്​തമായിട്ടുണ്ട്​. മുഖ്യപ്രതി അര്‍ഷദിനെ കസ്റ്റഡിയില്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. പ്രതികളുടെ ഫോണ്‍കാളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് കൂടുതൽ പേർക്ക്​ പങ്കുണ്ടോ എന്ന്​ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്​ ലഹരിവിൽപന വ്യാപകമാണെന്ന പരാതി ഉയർന്നതിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെയടക്കം ഫ്ലാറ്റുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സ്ഥിരം താമസക്കാര്‍ക്ക് പുറമേ പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കുക, രജിസ്റ്റര്‍ സൂക്ഷിക്കുക, സി.സി.ടി.വി സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ റെസിഡന്‍റ്​ അസോസിയേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവ കൃത്യമായി പാലിക്കാത്ത ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തും. അസ്വാഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാത്ത ഫ്ലാറ്റുടമകൾക്കെതിരെ കേസെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story