Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊറിയർ വഴി...

കൊറിയർ വഴി ​മയക്കുമരുന്ന്; പൊലീസ്‌ കേസെടുത്തു

text_fields
bookmark_border
കൊച്ചി: സ്വകാര്യ കൊറിയർ ഏജൻസി വഴി അയച്ച പാഴ്​സലിൽനിന്ന്​ മയക്കുമരുന്ന്​ പിടികൂടിയ സംഭവത്തിൽ ചേരാനല്ലൂർ പൊലീസ്‌ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ്​ 18 ഗ്രാം എം.ഡി.എം.എ വന്ന പാഴ്​സൽ പൊലീസ്‌ പിടികൂടിയത്​. എൻജിനീയറിങ്‌ കമ്പനിയുടെ വിലാസത്തിലാണ്​ വ്യാഴാഴ്‌ച ഇതെത്തിയത്​. എന്നാൽ, കൊറിയറിൽ പേരുള്ളയാൾ ജോലി ചെയ്യുന്നില്ലെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു. കൊറിയർ ഏജൻസി ജീവനക്കാർ പാഴ്​സലിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ രണ്ട്‌ യുവാക്കൾ കമ്പനിയിൽ എത്തി. എന്നാൽ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മാത്രമെ നൽകാനാവു എന്ന്​ പറഞ്ഞതോടെ ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന്​ കമ്പനി അധികൃതർ പാഴ്​സൽ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ​ കൈപ്പറ്റാൻ ഏജൻസിക്കാർ എത്തിയപ്പോൾ യുവാക്കൾ ഫോണിൽ വിളിച്ച്​ വീണ്ടും പാഴ്​സൽ ആവശ്യപ്പെട്ടു. എന്നാൽ, രേഖ​ നൽകാൻ തയറായില്ല. സംശയം തോന്നി ജീവനക്കാരൻ കളമശ്ശേരി പൊലീസ്‌ സ്‌റ്റേഷനിൽ കൊറിയർ എത്തിക്കുകയായിരുന്നു. തുറന്ന്​ പരിശോധിച്ചപ്പോഴാണ്​ എം.ഡി.എം.എയാണെന്ന്‌ വ്യക്തമായത്‌. യുവാക്കളെ തിരിച്ചറിയാൻ നടത്തിയ അന്വേഷണത്തിൽ കമ്പനിയിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായിരുന്നെന്ന്‌ കണ്ടെത്തി. സമീപത്തെ റെസിഡന്‍റ്​സ്‌ അസോസിയേഷനുകളുടെ സഹായത്തോടെ സി.സി.ടി.വി കാമറകളും യുവാക്കൾ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story