Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:30 AM IST Updated On
date_range 19 Aug 2022 1:30 AM ISTസ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ട വിളയാട്ടം; കാർ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പറവൂർ: ദീർഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ട വിളയാട്ടത്തിൽ കാർ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഫോർട്ട്കൊച്ചി കരുവേലിപ്പടി കെ.കെ. വിശ്വനാഥൻ റോഡിൽ കിഴക്കെ പറമ്പിൽ വീട്ടിൽ ഫസലൂദ്ദീനാണ് (54) ഗുണ്ട വിളയാട്ടത്തിൽ ഭയന്ന് കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പറവൂരിൽ ശോഭായാത്ര നടക്കുന്നതിനാൽ ദേശീയപാത കടന്നുപോകുന്ന കണ്ണൻകുളങ്ങര റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. കോഴിക്കോട്ടുനിന്ന് വൈറ്റിലയിലേക്ക് പോകുന്ന ദീർഘദൂര സ്വകാര്യ ബസും ഇതിന്റെ മുന്നിൽ കാറും ഉണ്ടായിരുന്നു. ഹോൺ മുഴക്കി വന്ന നർമദ ബസ് കടന്നുപോയപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടി. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. തുടർന്ന് പറവൂർ മുനിസിപ്പൽ കവലയിൽ ബസ് നിർത്തിയപ്പോൾ കാർ ഫർഹാൻ ബസിന് മുന്നിൽ കാർ കൊണ്ടുവന്നിട്ട് ബസ് ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിൽ ക്ഷുഭിതരായ ജീവനക്കാർ കത്തിയെടുത്ത് കുത്താൻ പോയപ്പോൾ തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ട കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം വഷളാകുമെന്ന് മനസ്സിലാക്കി ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഫസലുദ്ദീനും കുടുംബവും പുന്നയൂർക്കുളത്ത് പോയി തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. പൊലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. രഹ്നയാണ് ഫസലുദ്ദീന്റെ ഭാര്യ. മകൾ: ഫർഹീൻ (യു.കെ). മരുമകൻ: ഷാദ് മോൻ. ഫോട്ടോ: EKD 100 FASALUDEEN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story