Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:19 AM IST Updated On
date_range 19 Aug 2022 1:19 AM ISTമയക്കുമരുന്നിനെതിരെ ജനജാഗ്രത സദസ്സ്
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചി വൺ അസോസിയേഷന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ജനജാഗ്രതാ സദസ്സും ആദരിക്കൽ ചടങ്ങും സബ് കലക്ടർ പി. വിഷ്ണുരാജ് സദസ്സ് ഉദ്ഘാടനം ചെയ്തു. രാജീവ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു. വിവിധ സേന ഉദ്യോഗസ്ഥരായ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്, നാർക്കോട്ടിക് വിഭാഗം അസി. കമീഷണർ അബ്ദുൽ സലാം എന്നിവരെ സബ് കലക്ടർ ആദരിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ.കെ. അരുൺ ക്ലാസ് നയിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബാലാൽ, കൗൺസിലർമാരായ എം. ഹബീബുള്ള, ബാസ്റിൻ ബാബു, മുൻ കൗൺസിലർ സീനത്ത് റഷീദ്, ഹാരിസ് അബു, സലിം ഷുക്കൂർ, സി.പി. പൊന്നൻ, കെ.എസ്. ഫാസില, ഷീജ സുധീർ എന്നിവർ സംസാരിച്ചു. ചിത്രം: സബ് കലക്ടർ പി. വിഷ്ണു രാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
