Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശോഭായാത്രകൾ വർണാഭമായി

ശോഭായാത്രകൾ വർണാഭമായി

text_fields
bookmark_border
ശോഭായാത്രകൾ വർണാഭമായി
cancel
മട്ടാഞ്ചേരി: കൊച്ചിയെ അമ്പാടിയാക്കി മാറ്റി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. ഫോർട്ട്​കൊച്ചി, മട്ടാഞ്ചേരി, കരുവേലിപ്പടി പ്രദേശങ്ങളിലെ 18 കേന്ദ്രങ്ങളിൽനിന്നുള്ള ശോഭായാത്രകൾ രണ്ടു കേന്ദ്രങ്ങളിൽ സംഗമിച്ച് ടി.ഡി ഹൈസ്കൂളിലും രാമേശ്വരം ശിവക്ഷേത്രത്തിലുമെത്തി സമാപിച്ചു. വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള ശോഭായാത്രകൾ കുവപ്പാടത്ത് സംഗമിച്ച് ടി.ഡി ഹൈസ്കൂൾ അങ്കണത്തിലെത്തി സമാപിച്ചു. മറ്റ്​ ശോഭായാത്രകൾ രാമേശ്വരം ശിവക്ഷേത്രത്തിലെത്തിയും സമാപിച്ചു. ബാലഗോകുലം ഭാരവാഹികളായ സി. അജിത്, വേണുഗോപാൽ പൈ, ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. രവികുമാർ കമ്മത്ത്, സെക്രട്ടറി ഡോ. സുധീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: 1. മട്ടാഞ്ചേരിയിൽ നടന്ന ശോഭായാത്രയിൽനിന്ന് 2. റോഡിൽ കെട്ടിയ ഉറി ഉണ്ണിക്കണ്ണനെ കൊണ്ട് അടിച്ചുപൊട്ടിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story