Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:16 AM IST Updated On
date_range 19 Aug 2022 1:16 AM ISTസ്വയം തമ്മിലടിക്കുന്നവരായി ഈഴവർ മാറി -വെള്ളാപ്പള്ളി നടേശൻ
text_fieldsbookmark_border
(പടം) തൃപ്പൂണിത്തുറ: സ്വന്തം കടൽത്തീരം സംരക്ഷിക്കാൻ ഒരുവിഭാഗം കാണിക്കുന്ന കൂട്ടായ്മ കണ്ട് ഈഴവർ പഠിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷനിൽ പുനർനിർമിച്ച ശ്രീ നാരായണ ഗുരുമന്ദിരം സമർപ്പിക്കുന്ന ചടങ്ങിലാണ് വെള്ളാപ്പള്ളിയുടെ പരാമർശം. ഭരണ - പ്രതിപക്ഷങ്ങൾ അവർക്കെതിരെ പറയാൻ മടിക്കും. എന്നാൽ, സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞിട്ടും വോട്ടുകുത്താൻ മാത്രമാണ് ഈഴവന്റെ വിധി. ഭരിക്കുന്നവരുടെ കുറ്റമല്ല, സ്വയം തമ്മിലടിക്കുന്ന സംഘടനയായി എസ്.എൻ.ഡി.പി സമുദായം മാറിയതാണ് തകർച്ചക്ക് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണയന്നൂർ എസ്.എൻ.ഡി.പി യൂനിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൻ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, എം.ഡി. അഭിലാഷ് എന്നിവർ സംസാരിച്ചു. EC-TPRA-1 Vellapally തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷനിൽ പുനർനിർമിച്ച ശ്രീ നാരായണ ഗുരുമന്ദിരം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
