Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാത്തിരിപ്പ്​...

കാത്തിരിപ്പ്​ വിഫലമായി​; ദുഃഖത്തിൽ നിർമലിന്‍റെ കുടുംബം

text_fields
bookmark_border
കൊച്ചി: കാത്തിരിപ്പ്​ വിഫലമാക്കി കുടുംബത്തെ ദുഃഖത്തിലാഴ്ത്തി ​ കരസേനയിൽ ക്യാപ്​റ്റനായ കൊച്ചി മാമംഗലം സ്വദേശി നിർമൽ ശിവരാജന്‍റെ മരണ വാർത്ത. ആഗസ്​റ്റ്​​ 15ന് ഭാര്യയെ കണ്ട്​ ജബൽപൂരിൽനിന്ന്​ ജോലി സ്ഥലമായ പച്ച്​മടിയിലേക്ക്​ യാത്രചെയ്യുമ്പോഴാണ്​ നിർമലിനെ കാണാതാവുന്നത്​. മകൻ മടങ്ങിയെത്തുമെന്ന്​ കരുതി കാത്തിരുന്ന മാതാപിതാക്ക​ളുടെയും ഭർത്താവിന്​ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന്​ വിശ്വസിച്ച ഭാര്യയുടെയും പ്രതീക്ഷകൾ അവസാനിപ്പിച്ച്​ ഉച്ചയോടെയാണ്​ നിർമലിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയെത്തിയത്. സംഭവം അറിഞ്ഞതോടെ എറണാകുളം മാമംഗലത്തെ വീട്ടിൽ മാതാപിതാക്കളായ പി.കെ. ശിവരാജന്‍റെയും സുബൈദയുടെയും സങ്കടം കണ്ണീരായി മാറി. ദേശസ്​നേഹിയായ മകൻ സ്വന്തം ഇഷ്​ടപ്രകാരം സേനയിൽ ചേരാൻ തീരുമാനമെടുത്തത്​ മുതലുള്ള കാര്യങ്ങൾ പറഞ്ഞാണ്​ ഇരുവരും വിങ്ങിപ്പൊട്ടിയത്​. മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്​ മുതൽ ഇവർ ആശങ്കയിലായിരുന്നു. മകന്‍റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ ​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന പിതാവ്​ പി.കെ. ശിവരാജൻ അധികൃതരെ ബന്ധപ്പെട്ടിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ​ ​വ്യാഴാഴ്ച ഉച്ചയോടെ നിർമലിന്‍റെ മൃതശരീരം കണ്ടെത്തുന്നത്​. ലഭിച്ചത്​ നിർമലിന്‍റെ ശരീരം തന്നെയാണെന്ന്​ ഉറപ്പ്​ വരുത്തി​യ ശേഷമാണ്​ ബന്ധുക്കളെ സൈന്യം മരണ വാർത്ത അറിയിക്കുന്നത്​. കാർഗിൽ യുദ്ധവേളയിലാണ്​ സൈന്യത്തിൽ ചേരണമെന്ന ആഗ്രഹം നിർമലിന്​ ഉണ്ടാകുന്നതെന്ന്​ മാതാപിതാക്കൾ പറഞ്ഞു​. അന്ന്​ ഏഴാം ക്ലാസ്​ വിദ്യാർഥിയായിരുന്ന നിർമൽ പിന്നീടങ്ങോട്ട്​ സൈന്യത്തിലെത്താൻ പരിശ്രമിച്ചതിനെ കുറിച്ചും മറ്റ്​ ​ജോലികൾ ലഭിച്ചപ്പോൾ അതു​വേണ്ടെന്ന്​ വെച്ച്​ വീട്ടുകാരു​ടെ ഏതിർപ്പ്​ പോലും മറികടന്ന്​ കരസേനയിൽ ചേർന്നതുമെല്ലാം അവർ മാമംഗലത്തെ വീട്ടിലിരുന്ന്​ വിതുമ്പലോടെ മാധ്യമങ്ങളോട്​ പറഞ്ഞു. തൃക്കാക്കര എം.എൽ.എ. ഉമാതോമസ്​, ഡിവിഷൻ കൗൺസിലർ ദീപ്​തി മേരി വർഗീസ്​ തുടങ്ങി നിരവധി പൊതുപ്രവർത്തകരും നാട്ടുകാരും വീട്ടിലെത്തി. 2014ലാണ്​ നിർമൽ കരസേനയിൽ​ ചേരുന്നത്​. സൈന്യത്തിന്റെ മധ്യപ്രദേശിലെ പച്മടി ചൈനീസ് കോഴ്സ് എ.ഇ.സി.ട്രെയിനിങ് കോളജ് ആൻഡ്​ സെന്ററിലാണ്​ നിർമൽ ജോലി ചെയ്തിരുന്നത്​. ആറു​മാസം മുമ്പാണ്​ വിവാഹിതനായത്​ ആർമിയിൽ ലെഫ്​റ്റനന്‍റായ തിരുവനന്തപുരം സ്വദേശിനി ഗോപി ചന്ദ്രയാണ്​ ഭാര്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story