Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനിസിപ്പൽ...

മുനിസിപ്പൽ സ്റ്റേഡിയത്തിലെ പവിലിയൻ പൊളിക്കുന്നു

text_fields
bookmark_border
മുനിസിപ്പൽ സ്റ്റേഡിയത്തിലെ പവിലിയൻ പൊളിക്കുന്നു
cancel
പറവൂർ: മുനിസിപ്പൽ സ്റ്റേഡിയം വികസനത്തിന് തടസ്സമായ പവിലിയൻ പൊളിച്ചുമാറ്റാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 15 വർഷം മുമ്പാണ് ഗ്രൗണ്ടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പവിലിയൻ നിർമിച്ചത്. അശാസ്ത്രീയമായി നിർമിച്ച ഇത് പിന്നീട് ഗ്രൗണ്ടിന്‍റെ സമഗ്ര വികസനത്തിന് തടസ്സമായി. പവിലിയൻ പൊളിക്കാൻ 2020 ജനുവരിയിൽ നഗരസഭ സർക്കാറിനെ സമീപിച്ചിരുന്നു. അനുമതി നീണ്ടുപോയതിനോപ്പം വികസനവും വഴിമുട്ടിയ സാഹചര്യമായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സർക്കാർ അനുമതി ലഭിച്ചത്. സ്റ്റേഡിയം ആധുനിക രീതിയിൽ പുനർനിർമിക്കുന്നതിൽ നഗരസഭ അനാസ്ഥ കാണിക്കുന്നുവെന്ന കായിക പ്രേമികളുടെ പരാതിക്ക് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വി.ഡി. സതീശൻ എം.എൽ.എയിൽ സമ്മർദം ചെലുത്തിയതിനാൽ 2019 നവംബറിൽ ഗ്രൗണ്ട് വികസനത്തിന് രണ്ട് കോടി വാഗ്ദാനം ചെയ്തിരുന്നു. പവിലിയൻ പൊളിച്ചുമാറ്റാൻ സർക്കാർ അനുമതി കിട്ടാഞ്ഞതിനാൽ ഒരു പ്രവർത്തനവും നടത്താനായില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്ബാൾ അസോസിയേഷനും ഗ്രൗണ്ടിന്‍റെ പുനർനിർമാണത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാറിന്‍റെ 2022-23 ബജറ്റിൽ 20 കോടി വകയിരുത്തിയിട്ടുണ്ട്. ചിത്രം EA PVR municippal stadium 1 പറവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പവിലിയൻ പൊളിച്ചുനീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story