Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:05 AM IST Updated On
date_range 19 Aug 2022 1:05 AM ISTഐ.എച്ച്.കെ സെമിനാർ
text_fieldsbookmark_border
പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോ പത്സ് കേരള (ഐ.എച്ച്.കെ) പറവൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. 'ഇൻസ്പിരേഷൻ 2022' എന്ന പേരിൽ നടന്ന ശാസ്ത്ര സെമിനാർ പറവൂർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.കെ ജില്ല പ്രസിഡന്‍റ് ഡോ. നളിന ഡിൻകർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. റെജു കരീം മുഖ്യാതിഥി ആയിരുന്നു. മിഡിൽ സോൺ വൈസ് പ്രസിഡന്റ് ഡോ. ഷാനവാസ്, ആക്ടിവിറ്റി സെക്രട്ടറി ഡോ. ഏണസ്റ്റ്, ഡോ. മുഹമ്മദ് റഫീഖ്, ഡോ. അശ്വിൻ പണിക്കർ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഡോ. സുമത സ്വാഗതവും സെക്രട്ടറി ഡോ. ജെയിൻ മേരി നന്ദിയും പറഞ്ഞു. പടം EA PVR insiparation 3 ഐ.എച്ച്.കെ പറവൂർ യൂനിറ്റ് സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
