Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൗൺസിലർമാർ തമ്മിൽ...

കൗൺസിലർമാർ തമ്മിൽ സംഘട്ടനം: മുൻകൂർ ജാമ്യം ലഭിച്ചവർക്ക് സ്വീകരണം

text_fields
bookmark_border
കൗൺസിലർമാർ തമ്മിൽ സംഘട്ടനം: മുൻകൂർ ജാമ്യം ലഭിച്ചവർക്ക് സ്വീകരണം
cancel
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഓഫിസിൽ കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ അക്രമസംഭവങ്ങളിൽ മുൻകൂർ ജാമ്യം ലഭിച്ച നഗരസഭ വൈസ് ചെയർപേഴ്സൻ സിനി ബിജുവിനും കൗൺസിലർ ജോയ്സ് മേരി ആന്റണിക്കും യു.ഡി.എഫ് നഗരസഭ അങ്കണത്തിൽ സ്വീകരണം നൽകി. ഇരുവർക്കും വേണ്ടി ഹൈകോടതിയിൽ ഹാജരായത് അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എയാണ്. നിരപരാധികളായിരുന്ന തങ്ങളെ രാഷ്ട്രീയ പകപോക്കലിന് ഇരകളാക്കുകയായിരുന്നുവെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ എല്ലാ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും ഒരേപോലെ ഒപ്പം നിന്നതിലാണ് ഈ പ്രതിസന്ധിഘട്ടങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടതെന്നും നിയമത്തിൽ വിശ്വാസമുണ്ടെന്നും ഇരുവരും യോഗത്തിൽ പറഞ്ഞു. പ്രമീള ഗിരീഷ് കുമാറിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് ജോയ്സ് മേരി ആന്റണി അറിയിച്ചു. ചിത്രം - യു.ഡി.എഫ് വനിത കൗൺസിലർമാർക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകിയപ്പോൾ EM Mvpa 9 UDF
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story