Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെടിമരുന്നുപുരയിലെ...

വെടിമരുന്നുപുരയിലെ തീപിടിത്തം: പൊള്ളലേറ്റ മൂന്നാമനും മരിച്ചു

text_fields
bookmark_border
വെടിമരുന്നുപുരയിലെ തീപിടിത്തം: പൊള്ളലേറ്റ മൂന്നാമനും മരിച്ചു
cancel
പൂച്ചാക്കൽ: പാണാവള്ളി നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിമരുന്നുപുര തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നാമത്തെയാളും മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ നാരായണന്‍റെ മകൻ വിഷ്ണുവാണ്​ (28) മരിച്ചത്​. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ്​ അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ. ഈമാസം എട്ടിനുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർക്കാണ്​ പരിക്കേറ്റത്​. ഇതിൽ ഗുരുതരമായി പരി​ക്കേറ്റ​ പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ രാജപ്പനാചാരിയുടെ മകൻ രാജേഷ് (41), ഏഴാംവാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55) എന്നിവർ പിറ്റേന്ന്​ മരിച്ചു. ഇതിന്​ പിന്നാലെയാണ് വിഷ്ണുവിന്‍റെ വേർപാട്​. ക്ഷേത്രത്തിൽ ഈ മാസം നടക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേക വഴിപാട് കൗണ്ടർ നിർമിക്കാനും പെയിന്റിങ്​ ഉൾപ്പെടെ അനുബന്ധ ജോലികൾ ചെയ്തവരുമാണ്​ അപകടത്തിൽപെട്ടത്​. കതിന നിറക്കാൻ സൂക്ഷിച്ച കരിമരുന്നിലേക്ക് വെൽഡിങ്​ റാഡിൽനിന്ന് തീപ്പൊരി വീണ്​ അപകടമുണ്ടായെന്നാണ് നിഗമനം. കതിനകൾ കൂട്ടമായി പൊട്ടുകയും കരിമരുന്നിന് തീപിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു. സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്രം മാനേജർ കൊച്ചി പള്ളുരുത്തി എൻ.എസ്.എസ് സ്കൂൾ റോഡ് ഗോവിന്ദം ഉണ്ണികൃഷ്ണനെ (66) അറസ്റ്റ്​ ചെയ്തിരുന്നു. വിഷ്ണുവിന്‍റെ മാതാവ്: രാധ. സഹോദരി: കൃഷ്ണ. ചിത്രം: മരിച്ച വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story