Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലാറ്റിലെ കൊലപാതകം;...

ഫ്ലാറ്റിലെ കൊലപാതകം; അർഷദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

text_fields
bookmark_border
കാക്കനാട്: ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതക കേസിൽ പിടിയിലായ മുഖ്യപ്രതിയെന്ന്​ കരുതുന്ന അർഷദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്ക്​ കാസർകോട്​ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന അർഷദിനെ വെള്ളിയാഴ്ച അർധരാത്രിയോടെ കൊച്ചിയിലെത്തിച്ചേക്കും. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന അർഷദ് കൃത്യത്തിനുശേഷം ഒളിവിൽ പോയിരുന്നു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട്​ നിന്നാണ്​ പിടികൂടിയത്​. ഇയാളിൽനിന്ന് എം.ഡി.എം.എ, കഞ്ചാവ്, ഹഷിഷ് തുടങ്ങിയവ കണ്ടെടുത്തതോടെ കാസർകോട്​ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് കൊലക്കേസിൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസും അപേക്ഷ നൽകിയത്. പൊലീസ് കസ്റ്റഡിയിൽതന്നെ പ്രതിയെ സൂക്ഷിക്കാനാണ് നിർദേശം. അതേസമയം അർഷദിനൊപ്പം പിടിയിലായ അശ്വന്തിനെ കാസർകോട്​ തന്നെ റിമാൻഡ്​ ചെയ്യും. കൊലപാതക കേസുമായി ഇയാൾക്ക് ബന്ധമില്ലെങ്കിലും ഉയർന്ന അളവിൽ ലഹരി വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിലാണ് നടപടി സ്വീകരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story