Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച്​ പരിക്കേറ്റ...

കാറിടിച്ച്​ പരിക്കേറ്റ എൻജിനീയർ മരിച്ചു

text_fields
bookmark_border
കാറിടിച്ച്​ പരിക്കേറ്റ എൻജിനീയർ മരിച്ചു
cancel
പാലാ: പാലാ-പൊന്‍കുന്നം റോഡിൽ വിളക്കുംമരുതിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന എൻജിനീയർ മരിച്ചു. പൂവരണി പാലാക്കാട് പൂവത്താനിക്കല്‍ ഷാജന്‍ ജോണാണ്​ (സോജന്‍-48) മരിച്ചത്. മീനച്ചില്‍ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അസി. എന്‍ജിനീയറാണ്. 15ന് ഉച്ചക്ക്​ ഒന്നോടെയാണ് അപകടം. പൈകയില്‍നിന്ന്​ സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്നു സോജനെ പാലായില്‍നിന്ന്​ വന്ന കാറാണ്​ ഇടിച്ചത്​. ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോജന്‍ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ 9.30 വരെ മീനച്ചില്‍ പഞ്ചായത്ത്​ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. ഭാര്യ: മൂഴൂര്‍ തകിടിയില്‍ സോമി. മക്കള്‍: നെവിന്‍, നെറിന്‍. സംസ്കാരം വെള്ളിയാഴ്ച 3.30ന് പാലാക്കാട് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story