Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു​വാ​വി​ന്റെ...

യു​വാ​വി​ന്റെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ

text_fields
bookmark_border
യു​വാ​വി​ന്റെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ
cancel
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുക​വ​ല​യുടെ സമീപ തോ​ട്ടിൽ വീണ നിലയിൽ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ട​ക്കു​ന്നം മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻപുരക്കൽ ജെറിൻ ജയിംസാണ് (32) ​മരിച്ചത്. എ.സി മെക്കാനിക്കായിരുന്നു. ബുധനാഴ്ച 12.30ഓടെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ത​ട്ടു​ക​ടക്കാരു​​മാ​ണ് തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ ക​മ​ഴ്ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഷർട്ടിന്റെ പോക്കറ്റിൽനിന്ന്​ ലഭിച്ച ഡ്രൈവിങ്​ ലൈസൻസ്​ തിരിച്ചറിയാൻ സഹായകരമായി. റോഡരികിലെ കലുങ്കിൽ ഇരിക്കവെ, അബദ്ധത്തിൽ തോട്ടിലേക്ക് മറിഞ്ഞുവീണതാണെന്ന് കരുതുന്നു. സംസ്കാരം വെള്ളിയാഴ്ച പത്തിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അവിവാഹിതനാണ്. ----- KTD WBL accident death ചിത്രം: ജെറിൻ ജയിംസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story