Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:19 AM IST Updated On
date_range 18 Aug 2022 1:19 AM ISTആർമി ക്യാപ്റ്റനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ സൈന്യത്തിൽ ക്യാപ്റ്റനായ മാമംഗലം സ്വദേശി നിർമൽ ശിവരാജിനെ മധ്യപ്രദേശിലെ ജബൽപൂരിൽനിന്ന് തന്റെ ജോലി സ്ഥലമായ പച്മറിയിലേക്ക് മടങ്ങുന്നതിനിടയിൽ കാണാതായതായി പരാതി. സൈന്യത്തിന്റെ മധ്യപ്രദേശിലെ പച്മറി ചൈനീസ് കോഴ്സ് എ.ഇ.സി.ട്രെയിനിങ് കോളജ് ആൻഡ് സെന്ററിലാണ് നിർമൽ ജോലി ചെയ്തിരുന്നത്. മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ പി.കെ. ശിവരാജന്റെ മകനാണ്. ആഗസ്റ്റ് 15ന് ഭാര്യയെ ജബല്പൂരിൽ സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ അറിയിച്ചിരുന്നു. ജോലി സ്ഥലത്തേക്ക് എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസ്സങ്ങളുണ്ടെന്നുമാണ് നിർമൽ വീട്ടുകാരോട് പറഞ്ഞത്. ഭാര്യയോടും ഇതേകാര്യം വിളിച്ച് പറഞ്ഞിരുന്നു. വാഹനത്തിലെ ജി.പി.എസും വീട്ടുകാരുമായി ഷെയർ ചെയ്തിരുന്നു. പ്രദേശത്ത് പ്രളയ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ചിരിക്കുന്ന വിവരം. കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണെന്ന് സൈന്യത്തിന്‍റെ ഉത്തരവാദിത്തപ്പെട്ടവർ അറിയിച്ചത്. വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ബന്ധുക്കൾ ആശങ്കയിലാണ്. മകനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പി.കെ. ശിവരാജൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഹൈബി ഈഡൻ എം.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. നിർമലിനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രതിരോധ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എം.പി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story