Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്​ദനിയു​ടെ അന്യായ...

മഅ്​ദനിയു​ടെ അന്യായ വിചാരണ തടവ് നീതിന്യായ വ്യവസ്ഥക്ക് അപമാനം- എം.എല്‍.എ

text_fields
bookmark_border
കൊച്ചി: അന്യായ വിചാരണ തടവ് നീതിന്യായ വ്യവസ്ഥക്ക് അപമാനമാണെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ.പറഞ്ഞു. ബാംഗളൂരു കേസില്‍ പ്രതിചേര്‍ത്ത് മഅ്ദനിയെ അന്യായമായി അറസ്റ്റ് ചെയ്തതിന്റെ 12ാം വാര്‍ഷികത്തില്‍ 'നീതി പുലരണം, വിലങ്ങുകള്‍ അഴിയണം' എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി. ജില്ല കമ്മിറ്റി എറണാകുളം മേനകയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. സുബൈര്‍ വെട്ടിയാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എ. മുജീബ്റഹ്മാന്‍, ലാലുജോസ് കാച്ചപ്പിള്ളി, സലാം കരിമക്കാട്, ജമാല്‍ ചെങ്ങമനാട്, ഹനീഫ നെടുംതോട്, മുഹമ്മദ് സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ER PDP പി.ഡി.പി. ജില്ല കമ്മിറ്റി എറണാകുളം മേനകയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story