Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:48 AM IST Updated On
date_range 18 Aug 2022 12:48 AM ISTനഗരസഭ കൈയാങ്കളി: വൈസ് ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍ക്കും ജാമ്യം
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭ ഓഫിസിൽ കോൺഗ്രസ് വനിത കൗൺസിലർമാർ തമ്മിലുണ്ടായ അക്രമസംഭവത്തിൽ വൈസ് ചെയർപേഴ്സൻ അടക്കം രണ്ടു കൗൺസിലർമാർക്ക് ജാമ്യം ലഭിച്ചു. വൈസ് ചെയർപേഴ്സൻ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർക്കാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നാലിന് കോൺഗ്രസ് കൗൺസിലർമാരായ സിനിബിജുവും ജോയ്സ് മേരി ആന്റണിയും മറ്റൊരു കോൺഗ്രസ് കൗൺസിലറായ പ്രമീള ഗിരീഷ് കുമാറും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പ്രമീള ഗിരീഷ് കുമാറിന്‍റെ പരാതിയിൽ സിനിക്കും ജോയ്സിനും എതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് ഇരുവരും മുൻകൂർ ജാമ്യത്തിന് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈകോടതിയിൽനിന്ന് ബുധനാഴ്ച ജാമ്യം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story