Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:28 AM IST Updated On
date_range 18 Aug 2022 12:28 AM ISTമിടുക്കർക്ക് ആദരവുമായി മാധ്യമം
text_fieldsbookmark_border
കൊച്ചി: പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് ആദരമൊരുക്കാൻ മാധ്യമം. 'സീക്കോ' ഇന്‍റർനാഷനലുമായി കൈകോർത്താണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന 'ടോപ്പേഴ്സ് മീറ്റ്' ചടങ്ങ് സംഘടിപ്പിക്കുന്നത്. എറണാകുളം ടൗൺ ഹാളിൽ ആഗസ്റ്റ് 24ന് ഉച്ചക്ക് രണ്ടിനാണ് പരിപാടി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുക. വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെക്കുറിച്ച് ക്ലാസും ഉണ്ടാകും. വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 9645006106. PHOTO Z:-WED-0 ADVT- Q R CODE ceeco kochi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story