Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:27 AM IST Updated On
date_range 18 Aug 2022 12:27 AM ISTകട്ടപ്പന കൃഷി ഓഫിസർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
text_fieldsbookmark_border
attn TVM കട്ടപ്പന: കട്ടപ്പന കൃഷി ഭവൻ ഓഫിസർ, തിരുവനന്തപുരം വെള്ളായണി സ്വദേശി ഇക്താരയിൽ എം.ജെ. അനുരൂപിനെ (32)ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചക്ക് 2.45 ഓടെയാണ് ഇടുക്കി കവലയിലെ ക്വാർട്ടേഴ്സിന്‍റെ അടുക്കളയിൽ മൃതദേഹം കണ്ടത്. സമീപത്ത് മാരകകീടനാശിനിയുടെ കുപ്പിയും ഉണ്ടായിരുന്നു. മദ്യത്തിൽ കീടനാശിനി കലർത്തി കഴിച്ച് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ കൃഷിഭവൻ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചിരുന്നു. കൃഷി ഓഫിസർ അനുരൂപ് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തർ ഫോണിൽ വിളിച്ചും അല്ലാതെയും അന്വേഷിച്ചിരുന്നു. കൃഷി ഓഫിസിലെ ജീവനക്കാരിൽ ഒരാൾ ക്വാർട്ടേഴ്സിലും അന്വേഷിച്ച് എത്തിയെങ്കിലും കതക് പുറത്തുനിന്ന് പൂട്ടിയിരുന്നു. ഉച്ചയോടെ കാണാനില്ലെന്ന് സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകി. തുടർന്ന് കട്ടപ്പന പൊലീസ് അനുരൂപിന്‍റെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ ക്വാർട്ടേഴ്സ് പരിസരത്താണെന്ന് വ്യക്തമായി. ഉടൻ സ്ഥലത്തെത്തി വാതിലിന്‍റെ പൂട്ട് തകർത്ത് കയറിപ്പോഴാണ് നിലത്ത് മരിച്ചുകിടക്കുന്നത് കണ്ടത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മൊബൈൽ ഫോണിൽനിന്ന് അവസാനമായി ഭാര്യ ഡേറയെ വിളിച്ചതായി സൂചനയുണ്ട്. സ്വകാര്യ ബാങ്കിലെ മാനേജറായിരുന്ന അനുരൂപ് ഏതാനും നാളുകൾക്ക് മുമ്പാണ് കൃഷി ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ------ ചിത്രം: അനുരൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
