Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.സി.സി കോട്ടയം...

എൻ.സി.സി കോട്ടയം ഗ്രൂപ് കമാന്‍ഡർ തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
attn ALL പടം KTD BRIGRADIAR M N SAJAN 54 KTM കോട്ടയം: നാഷനൽ കാഡറ്റ്​സ്​ കോർപസ്​ (എൻ.സി.സി) കോട്ടയം ഗ്രൂപ് കമാന്‍ഡർ വൈക്കം ചാലപ്പറമ്പ് 'സംസ്‌കൃതി'യില്‍ ബ്രിഗേഡിയര്‍ എം. നരേന്ദ്രനാഥ് സാജനെ (എം.എന്‍. സാജന്‍ -54) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ എൻ.സി.സി ഗ്രൂപ്​ ഹെഡ്​ക്വാർട്ടേഴ്​സിലെ ഗെസ്റ്റ് റൂമിലാണ്​ മൃത​ദേഹം കണ്ടത്​. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. വൈക്കത്തെ വീട്ടില്‍നിന്ന്​ ദിവസവും ഓഫിസിലേക്ക്​ പോയിവന്നിരുന്ന സാജൻ, ബുധനാഴ്ച രാവിലെ 10ന്​ പതിവുപോലെയെത്തി. തുടർന്ന്​ യൂനി​ഫോം ധരിക്കാൻ ഓഫിസേഴ്‌സ് മെസിലെ ഗെസ്റ്റ്​​ റൂമിലേക്ക്​ പോകുകയായിരുന്നു. ദിവസേനയുള്ള കോണ്‍ഫറന്‍സ് തുട​​​ങ്ങേണ്ട സമയമായിട്ടും ഇദ്ദേഹം എത്തിയില്ല. തുടർന്ന്​ സഹപ്രവർത്തകർ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. മെസ്​ ജീവനക്കാർ മുറിയുടെ കതകിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ പിന്നിലെ വാതിൽ തകർത്ത്​ അകത്തുകയറിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. ഇൻക്വസ്റ്റ്​ നടപടികൾക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക്​ മാറ്റിയ മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. വിവിധ ജില്ലകളിലെ എൻ.സി.സിയുടെ എട്ട്​ ബറ്റാലിയനുകളുടെ ഗ്രൂപ് കമാന്‍ഡറായിരുന്നു സാജന്‍. ഷില്ലോങ്ങിലെ ഗുര്‍ഖ റൈഫിള്‍സില്‍ സെന്‍ട്രല്‍ കമാന്‍ഡന്‍റായിരുന്നു ഇദ്ദേഹം ഒരുവര്‍ഷം മുമ്പാണ് കോട്ടയം എൻ.സി.സിയിലെത്തിയത്. 2024ൽ വിരമിക്കേണ്ടതായിരുന്നു. ഭാര്യ: പ്രസീദ. മക്കള്‍: ഗായത്രി, പാര്‍വതി (വിദ്യാര്‍ഥികള്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story