Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ജി പ്രവേശനം: ഒന്നാം...

പി.ജി പ്രവേശനം: ഒന്നാം അലോട്ട്‌മെന്‍റായി​

text_fields
bookmark_border
തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്‍റ്​ www.admissions.keralauniversity.ac.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരിശോധിക്കാം. അലോട്ട്‌മെന്‍റ്​ ലഭിച്ചവര്‍ ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍) ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്‍റ്​ ഉറപ്പാക്കണം. പ്രൊഫൈല്‍ തിരുത്താൻ തീയതി നീട്ടി ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ/സ്വാശ്രയ കോളജുകളിലും ഒന്നാം വര്‍ഷ ബി.എഡ്​ പ്രവേശനത്തിന്​ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാർഥികള്‍ക്ക് പേര്, ജനനതീയതി, അക്കാദമിക വിവരങ്ങള്‍, കോളജുകളുടെയും കോഴ്‌സുകളുടെയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 24 വരെ തിരുത്തൽ വരുത്താം. പരീക്ഷഫലം മൂന്നാം സെമസ്റ്റര്‍ എം.എ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ്​ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്​ ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.സി.എ (2020 സ്‌കീം, 2020 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പ്രോജക്ട് - തീയതി നീട്ടി നാലാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം, എം.എസ്.ഡബ്ല്യൂ., എം.എം.സി.ജെ, എം.എ.എച്ച്.ആര്‍.എം. പരീക്ഷകളുടെ (ജൂണ്‍ 2022) പ്രോജക്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. പ്രോജക്ടുകള്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. ടൈംടേബിള്‍ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം., നവംബര്‍ 2021 കോവിഡ് സ്‌പെഷല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ എം.എ., എം.എസ്‌സി., എം.കോം., എം.എസ്.ഡബ്ല്യൂ. ന്യൂജനറേഷന്‍ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) പരീക്ഷകള്‍ സെപ്റ്റംബര്‍ 15 ന്​ ആരംഭിക്കും. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷഫീസ് മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് (ബി.എ./ബി.എസ്‌സി./ബി.കോം.) (മേഴ്‌സി ചാന്‍സ് - 2012, 2011 & 2010 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 5 വരെയും അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story