Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:23 AM IST Updated On
date_range 17 Aug 2022 1:23 AM ISTജീവൻ രക്ഷകരായവരെ വീട്ടിലെത്തി ആദരിച്ചു
text_fieldsbookmark_border
പള്ളുരുത്തി: പെരുമ്പടപ്പ് കായലിൻെറ കൈത്തോട്ടിൽ മുങ്ങിത്താഴ്ന്ന രണ്ട് ആൺകുട്ടികളെ രക്ഷിച്ച നയന ധർമജനെയും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മുങ്ങിപ്പോയ ഹാർദിക് ഡാനിയേലിനെയും സ്വാതന്ത്ര്യദിനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന് കീഴിലുള്ള വിഷൻ ലൈബ്രറിയും സീഡും ചേർന്ന് ആദരിച്ചു. സൈക്കിൾ തിരിക്കുന്നതിനിടെ തോട്ടിലേക്ക് വീണ ശിവശങ്കരൻെറ നിലവിളിയിൽ രക്ഷിക്കാൻ ചാടിയ ഹാർദിക് ഡാനിയേൽ എന്ന 12കാരനും വേലിയേറ്റ സമയത്ത് തോട്ടിൽ മുങ്ങിപ്പോയി. ഇരുവരെയും രക്ഷിച്ചത് സമീപവാസിയായ നയന ധർമജനും. രക്ഷാപ്രവർത്തനം നടത്തിയ നയനയെയും ഹാർദിക്കിനെയുമാണ് ലൈബ്രറി പ്രസിഡന്‍റ് പി.എ. അനസ്, സെക്രട്ടറി ഷഫീക്, സീഡ് കോഓഡിനേറ്റർ അൻസാരി, ടീൻ ഇന്ത്യ കോഓഡിനേറ്റർ സിദ്ദീഖ് എന്നിവർ വീടുകളിലെത്തി ആദരവ് നൽകിയത്. ചിത്രം: രക്ഷാപ്രവർത്തനം നടത്തിയ നയനയെയും ഹാർദിക്കിനെയും ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
