Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷഫലം ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഡിഗ്രി (സി.ബി.സി.എസ്​.) (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മന്‍റെ്​ - 2019 അഡ്മിഷൻ, സപ്ലിമെന്‍ററി - 2015, 2016, 2017, 2018 അഡ്മിഷൻ, മേഴ്സിചാൻസ്​ - 2014 അഡ്മിഷൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്​, ബിസിനസ്​ ഇക്കണോമിക്സ്​, എം.എസ്​സി മാത്തമാറ്റിക്സ്​ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്​ ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. എം.സി.എ ഡിഗ്രി ബ്രിഡ്ജ് കോഴ്സ്​ (2020 സ്​കീം, 2020 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ജർമൻ കോഴ്​സുകൾ ജർമൻ പഠന വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിനും ഡിപ്ലോമ കോഴ്സിനും (2022 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർവകലാശാല ബിരുദം/ തത്തുല്യ യോഗ്യത, കോഴ്സ്​ ഫീ: എസ്​.ആർ 2153 രൂപ, കാലാവധി: ഒരു വർഷം. അപേക്ഷാഫീസ്​ , രജിസ്ട്രേഷൻ ഫീസ്​ 105 രൂപ (ഫീസ്​ യൂനിവേഴ്സിറ്റി കാഷ് കൗണ്ടറിൽ നേരിട്ടോ ഓൺലൈൻ മുഖാന്തരമോ അടക്കാം). പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ മൂന്നു വരെ പാളയം സെനറ്റ് ഹൗസ്​ കാമ്പസിലുള്ള ജർമൻ പഠനവകുപ്പ് ഓഫിസിൽ സ്വീകരിക്കും. അപേക്ഷഫോം നേരിട്ട് ജർമൻ പഠനവിഭാഗത്തിൽനിന്നോ അല്ലെങ്കിൽ ജർമൻ ഡിപ്പാർട്ട്മെന്‍റ്​ വെബ്സൈറ്റിൽനിന്നോ ലഭിക്കും. കോളജ് മാറ്റത്തിന്​ അപേക്ഷിക്കാം സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർഥികൾക്ക് (സി.ബി.സി.എസ്​.എസ്​) 2022-'23 അധ്യയന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളജ് മാറ്റം ഗവ. / എയ്ഡഡ് കോളജുകൾ തമ്മിലും സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്​ ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക്​ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്‍റെ ശിപാർശയോടൊപ്പം 1050 രൂപ ഫീസ്​ അടച്ചു ചേരാൻ പോകുന്ന കോളജിൽ 2022 ആഗസ്റ്റ് 30 ന് മുമ്പായി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടക്കണം. അപേക്ഷ സർവകലാശാല രജിസ്​ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്​. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. എസ്​.സി, എസ്​.ടി സീറ്റൊഴിവ് സർവകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളിൽ എം.എ റഷ്യൻ, ജർമൻ, ഇസ്​ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്​, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്​, അറബിക്, സംസ്​കൃതം, ഫിലോസഫി, എം.എസ്​സി ഡെമോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്​, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്​, ഡേറ്റ സയൻസ്​, കമ്പ്യൂട്ടർ സയൻസ്​, കമ്പ്യൂട്ടർ സയൻസ്​ വിത് സ്​പെഷലൈസഷൻ, കമ്പ്യൂട്ടേഷനൽ ബയോളജി, എം.ടെക്. കമ്പ്യൂട്ടർ സയൻസ്​, ഒപ്റ്റോ ഇലേക്ട്രാണിക്സ്​, ടെക്നോളജി മാനേജ്മന്‍റ്​ എന്നീ പ്രോഗ്രാമുകൾക്ക് 2022-24 ബാച്ച് അഡ്മിഷന് എസ്​.സി, എസ്​.ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 19 ന് രാവിലെ 11ന്​ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story