Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരു ഭാഷ മാത്രം...

ഒരു ഭാഷ മാത്രം അടിച്ചേൽപിക്കുന്ന സാഹചര്യമാണ്​ രാജ്യത്ത് -എം.പി

text_fields
bookmark_border
കൊച്ചി: രാജ്യത്ത് ഒരു ഭാഷ അടിച്ചേൽപിക്കുന്ന സമ്പ്രദായം അംഗീകരിക്കാവുന്നതല്ലെന്നും സമ്പദ്ഘടനയുടെ ഭാഷയാണ് അറബിയെന്നും ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യ, വിവിധ ഭാഷ സംസാരിക്കുന്ന വ്യത്യസ്തജീവിത രീതിയും മതവിശ്വാസികളും ഒന്നിച്ചുജീവിക്കുന്ന മതേതര ജനാധിപത്യ രാജ്യമാണെന്നും ഹൈബി പറഞ്ഞു. ഖാദിസിയ്യ സ്ഥാപനങ്ങളുടെയും അതിന് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷനായ സിറാജുൽ ഉലമ ഹൈദ്രൂസ് ഉസ്താദിന്റെയും സേവനങ്ങൾ പ്രശംസനീയവും മഹത്ത്വമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. ഖാദിസിയ്യ നൽകുന്ന വിജ്ഞാനം സമൂഹത്തിന് നന്മയും വിശ്വാസികൾക്ക് വെളിച്ചവുമാണെന്നും ഹൈബി പറഞ്ഞു. സെപ്റ്റംബർ ആദ്യവാരം നടക്കുന്ന കൊല്ലം ഖാദിസിയ്യ 28ാം വാർഷിക സമ്മേളനത്തി‍ൻെറ പ്രചാരണാർഥമുള്ള ജില്ലയിലെ പര്യടനത്തിന് പടമുകൾ ജമാഅത്തും പൊന്നാന്തറ കുടുംബാംഗങ്ങളും നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹസൈനാർ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എ. അബൂബക്കർ ഉസ്താദിനെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, സമസ്ത മുശാവറ അംഗങ്ങളായ കായംകുളം താഹ മുസ്​ലിയാർ, ഇസ്സുദ്ദീൻ കാമിൽ സഖാഫി, എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി, പി. അബ്ദുൽ ഖാദർ മദനി, മുൻ എം.എൽ.എ എ.എം. യൂസുഫ്, എ.എ. ഇബ്റാഹീം കുട്ടി, സഈദ് ഹുദവി, സിറാജ്ദ്ദീൻ അഹ്സനി, ഫരീദുദ്ദീൻ ദാരിമി, അബ്ദുൽ ബാരി മുസ്​ലിയാർ, ഷാജി വാഴക്കാല, പി.പി. കുഞ്ഞ്മുഹമ്മദ്, നൂറുദ്ദീൻ മഹ്ളരി, അബ്ദുൽ അസീസ് ലത്തീഫി, കുന്നിക്കോട് നൗഷാദ് മുസ്​ലിയാർ, തട്ടാമല താഹ മുസ്​ലിയാർ എന്നിവർ സംസാരിച്ചു. ER Padamugal കൊല്ലം ഖാദിസിയ്യ 28ാം വാർഷിക സമ്മേളനത്തി‍ൻെറ പ്രചാരണാർഥമുള്ള ജില്ലയിലെ പര്യടനത്തിന് പടമുകൾ ജമാഅത്തും പൊന്നാന്തറ കുടുംബാംഗങ്ങളും നൽകിയ സ്വീകരണ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story