Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിന...

സ്വാതന്ത്ര്യദിന പരേഡ്​: മികച്ച പ്ലാറ്റൂണുകളെ തെരഞ്ഞെടുത്തു

text_fields
bookmark_border
കൊച്ചി: സ്വാതന്ത്ര്യദിന ജില്ലതല പരേഡിൽ പങ്കെടുത്ത പൊലീസ് പ്ലാറ്റൂണുകളിൽ കൊച്ചി സിറ്റി ജില്ല ഹെഡ്ക്വാർട്ടേഴ്സ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. കേരള ആംഡ് പൊലീസ് ബറ്റാലിയൻ-1 രണ്ടാം സ്ഥാനവും എറണാകുളം റൂറൽ പൊലീസ് പ്ലാറ്റൂൺ മൂന്നാം സ്ഥാനവും നേടി. അൺ ആംഡ് പ്ലാറ്റൂണുകളിൽ എറണാകുളം ഫയർ ആൻഡ് റെസ്ക്യൂ ഒന്നാമതെത്തി. മികച്ച ബോയ്സ് സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പ്ലാറ്റൂണായി ഇരുമ്പനം ബോയ്സ് വി.എച്ച്.എസ്.എസും മികച്ച ഗേൾസ് സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പ്ലാറ്റൂണായി പെരുമ്പാവൂർ ഗവ.എച്ച്.എസ്.എസ്, സെന്‍റ്​ തോമസ് എച്ച്.എസ്.എസ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്കൗട്ട്സ് പ്ലാറ്റൂണുകളായി എറണാകുളം എസ്.ആർ.വി.എച്ച്.എസ്.എസും മികച്ച ഗൈഡ്സ് പ്ലാറ്റൂണുകളായി ഞാറള്ളൂർ ബത്​ലഹേം ദയറ ഹൈസ്കൂൾ, എറണാകുളം സെന്‍റ്​ തെരേസാസ് ഗേൾസ് എച്ച്.എസ്.എസ്, സെന്‍റ്​ മേരീസ് സി.ജിഎച്ച്.എസ്.എസ് എന്നിവയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story