Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:54 AM IST Updated On
date_range 17 Aug 2022 12:54 AM ISTദേശഭക്തിഗാന മത്സരം; ഒന്നാം സ്ഥാനം കുന്നത്തുനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകൾക്ക്
text_fieldsbookmark_border
കൊച്ചി: പഞ്ചായത്ത് വകുപ്പ് എ.ഡി.പി -ഡി.ഡി.പി സ്റ്റാഫ് അസോസിയേഷന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പഞ്ചായത്ത് വകുപ്പ് ജീവനക്കാർക്കുമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപഡയറക്ടർ കെ.ജെ. ജോയ് അധ്യക്ഷത വഹിച്ചു. കുന്നത്തുനാട്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽനിന്നുള്ള ടീമിനാണ് രണ്ടാം സ്ഥാനം. പഞ്ചായത്ത് ഉപഡയറക്ടർ കാര്യാലയത്തിൽനിന്നുള്ള ടീം മൂന്നാം സ്ഥാനത്തിന് അർഹരായി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, പഞ്ചായത്ത് വകുപ്പ് ജീവനക്കാരായ ഡൈന്യൂസ് തോമസ്, ഷാജി മോൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story