Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:50 AM IST Updated On
date_range 17 Aug 2022 12:50 AM ISTഏഴര പതിറ്റാണ്ടിന്റെ അനുഭവക്കരുത്തിൽനിന്ന് ഊർജം സംഭരിച്ച് മുന്നേറാം -മന്ത്രി
text_fieldsbookmark_border
കൊച്ചി: 75 വർഷത്തിൻെറ അനുഭവക്കരുത്തിൽനിന്ന് രാജ്യം പുതിയ കുതിപ്പിനുള്ള ഊർജം സംഭരിക്കുന്ന സന്ദർഭമാണിതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷനിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഈ ഊർജത്തിലൂടെ ഒരുമിച്ച് മുന്നേറാൻ നമുക്ക് കഴിയണം. വൈവിധ്യങ്ങളാൽ സമ്പന്നമായ ഈ രാജ്യത്തെ കോർത്തിണക്കി ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് മതനിരപേക്ഷതയാണ്. മതനിരപേക്ഷതയുണ്ടെങ്കിലേ ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരൻ, ജില്ല കലക്ടർ ഡോ. രേണുരാജ് എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.ഡി.എം എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി സിറ്റി ജില്ല ഹെഡ് ക്വാർട്ടേഴ്സ്, കൊച്ചി സിറ്റി ലോക്കൽ പൊലീസ്, എറണാകുളം റൂറൽ പൊലീസ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ-1, കൊച്ചി സിറ്റി വനിത പൊലീസ്, എറണാകുളം റൂറൽ ജില്ല പൊലീസ്, ഫയ൪ ആൻഡ് റെസ്ക്യൂ സർവിസ്, എറണാകുളം എക്സൈസ്, സിവിൽ ഡിഫൻസ് എന്നീ പ്ലാറ്റൂണുകളും സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പ്ലാറ്റൂണുകളും സ്കൗട്ട്, ഗൈഡ്സ് പ്ലാറ്റൂണുകളുമാണ് മാർച്ച്പാസ്റ്റിൽ അണിനിരന്നത്. വി.എച്ച്.എസ്.എസ് ഇരുമ്പനം, എസ്.എച്ച്.ഒ എച്ച്.എസ്.എസ് മൂക്കന്നൂർ, എസ്.എൻ.ഡി.പി എച്ച്.എസ് നീലീശ്വരം എന്നീ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പൊലീസ് ബോയ്സ് പ്ലാറ്റൂണുകളും ജി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ജി.എച്ച്.എസ്.എസ്, സെന്റ് തോമസ് എച്ച്.എസ്.എസ് പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് ഗേൾസ് പ്ലാറ്റൂണുകളും എസ്.ആർ.വി ജി.എച്ച്.എസ് എറണാകുളം, ഒ.എൽ.എഫ്.എച്ച്.എസ് കുമ്പളങ്ങി എന്നീ സ്കൂളുകളിലെ സ്കൗട്ട് പ്ലാറ്റൂണുകളും സെന്റ് ആന്റണീസ് എച്ച്.എസ്.എസ് എറണാകുളം, സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം, ഭവൻസ് മുൻഷി വിദ്യാശ്രമം തിരുവാങ്കുളം, ബെത്ലഹേം ദയറ എച്ച്.എസ്.എസ് ഞാറള്ളൂർ, എസ്.ആർ.വി ജി.എച്ച്.എസ് എറണാകുളം, സെന്റ് മേരീസ് സി.ജി.എച്ച്.എസ് എന്നീ സ്കൂളുകളിലെ ഗൈഡ്സ് പ്ലാറ്റൂണുകളും സെന്റ് ആന്റണീസ് എച്ച്.എസ്.എസ് എറണാകുളം, സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം എന്നീ സ്കൂളുകളിൽനിന്നുള്ള ബാൻഡ് ടീമുകളുമാണ് മാർച്ച്പാസ്റ്റിൽ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story