Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന യോഗാസന...

സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്​​​ നാളെ മുതൽ

text_fields
bookmark_border
ആലപ്പുഴ: യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ഏഴാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്​ 18, 19, 20 തീയതികളിൽ കണിച്ചുകുളങ്ങരയിൽ നടക്കുമെന്ന്​ സ്വാഗതസംഘം ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർട്ടിസ്റ്റിക്, റിഥമിക്​, ഫ്രീ​ഫ്ലോ എന്നീ യോഗനൃത്തങ്ങളിലും മത്സരം നടക്കും. 19ന് രാവിലെ ഒമ്പതിന്​ കണിച്ചുകുളങ്ങര സർവിസ് സഹകരണ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അബ്ദുറഹ്​മാൻ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് അഞ്ചിന് മെഗായോഗ പ്രദർശനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 20ന് വൈകീട്ട്​ മൂന്നിന് സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന്​ ആയിരത്തോളം പേർ പങ്കെടുക്കും. വാർത്ത​സമ്മേളനത്തിൽ യോഗ അസോസിയേഷൻ പ്രസിഡന്റ് ബി. ബാലചന്ദ്രൻ, ജില്ല പ്രസിഡന്‍റ്​ പി.സി. പ്രദീപ്, സെക്രട്ടറി എം. വിജയ്ഘോഷ് തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story