Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടാം ഭൂപരിഷ്‌കരണം...

രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം -സാംബവ മഹാസഭ

text_fields
bookmark_border
രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം -സാംബവ മഹാസഭ
cancel
മാവേലിക്കര: മണ്ണിന്റെ മക്കള്‍ക്ക് മണ്ണില്‍ അവകാശം നഷ്ടപ്പെട്ടതാണ് കേരളം നേരിടുന്ന രാഷ്ട്രീയ ദുരന്തമെന്ന് സാംബവ മഹാസഭ. രാജമാണിക്യം കമീഷന്‍ റിപ്പോര്‍ട്ട്​ അനുസരിച്ച് പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചരലക്ഷം ഹെക്ടര്‍ ഭൂമി തോട്ടങ്ങളുടെ പേരില്‍ വന്‍കിട കോര്‍പറേറ്റുകള്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്നു. തലചായ്ക്കാന്‍ ഇടമില്ലാത്തവരും കൂര പൊളിച്ച് മൃതദേഹം മറവ് ചെയ്യേണ്ടിവരുന്നതും കേരളത്തിന്റെ ദയനീയതയുടെ നേര്‍ക്കാഴ്ചയാണ്. ഇവക്ക് പരിഹാരം കണ്ടെത്തേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെയും ഭരണാധികാരികളുടെയും കടമയാണെന്നും അതിനായി രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമാണെന്നും മൂന്നു ദിവസങ്ങളിലായി മാവേലിക്കരയില്‍ നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. ഭാരവാഹികളായി പി.കെ. ശങ്കര്‍ദാസ് ചാലക്കുടി (പ്രസി), സി.കെ. ശശി വൈക്കം, ഉദയന്‍ കരിപ്പാലില്‍ ചെങ്ങന്നൂര്‍, കുന്നത്തൂര്‍ പ്രസന്നകുമാര്‍, കെ.എം. കൗസല്യ തൃശൂര്‍ (വൈസ് പ്രസി), രാമചന്ദ്രന്‍ മുല്ലശ്ശേരി മാവേലിക്കര (ജന. സെക്ര), കെ.സി.ആര്‍. തമ്പി കാര്‍ത്തികപ്പള്ളി, എം. മനോജ് കുമാര്‍ തൊടുപുഴ, എ. മുരുകദാസ് കൊല്ലം, കെ.പി. ഗോപിനാഥ് കോതമംഗലം(ജോ. സെക്ര), ഇ.എസ്. ഭാസ്‌കരന്‍ കോന്നി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. കാപ്​ഷൻ പി.കെ. ശങ്കര്‍ദാസ് ചാലക്കുടി (പ്രസി) രാമചന്ദ്രന്‍ മുല്ലശ്ശേരി മാവേലിക്കര (ജന. സെക്ര)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story